കോതമംഗലം: വെണ്ടുവഴി 314 മുകളത്തു വീട്ടിൽ രതീഷ് ( കുഞ്ഞാവ) 37 വയസ്സ് ഇന്നലെ ( 4.10.2020) കോവിഡ് പോസിറ്റീവ് ആയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. കോതമംഗലം മുനിസിപ്പാലിറ്റിയുടെ ഇരുപത്തിയഞ്ചാം വാർഡായ 314 ൽ കോവിഡ് രോഗിയായി ഇന്നലെ സ്ഥിരീകരിച്ചതായിരുന്നു. പോലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി പ്രാഥമിക നടപടിക്രമങ്ങൾ സ്വീകരിച്ചു.
