Connect with us

Hi, what are you looking for?

NEWS

കോതമംഗലം ടൗണില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സമയക്രമീകരണം; ഞായറാഴ്ച്ച കടകൾ തുറക്കില്ല

കോതമംഗലം : കോതമംഗലം മുൻസിപ്പൽ പരിധിയിൽ കടകളുടെ പ്രവര്‍ത്തനത്തിന് താൽക്കാലിക സമയക്രമീകരണം ഏർപ്പെടുത്തി. കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ എംഎൽഎ ആന്റണി ജോണിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയും, വ്യാപാരി വ്യവസായി ഏകോപന സമിതി, അങ്ങാടി മർച്ചന്റ്‌സ് അസോസിയേഷനും ടൗൺ മർച്ചന്റ്‌സും തങ്കളം യൂണിറ്റും പങ്കെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനപ്രകാരം ഇന്ന് ശനിയാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ടു മുതൽ വൈകിട്ട് ആറ് വരെയും, ഞാറാഴ്ച പൂർണമായ് അടച്ചിടുവാനും തീരുമാനിച്ചു.

വഴിയോര കച്ചവടക്കാർക്കും ഇത് ബാധകമാണ്. ഹോട്ടലുകൾ വൈകിട്ട് ആറ് മണിവരെയേ ഇരുത്തി ഭക്ഷണം നൽകുവാൻ പാടുള്ളു, ഒൻപത് മണിവരെ പാഴ്സൽ നല്കാവുന്നതാണ്. മെഡിക്കൽ ഷോപ്പുകൾക്ക് തുറക്കാവുന്നതാണ്. വാരപ്പെട്ടി പഞ്ചായത്തിലും താൽക്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 

You May Also Like