കോതമംഗലം. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോതമംഗലം നിയോജക മണ്ഡം ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കരിദിനവും പ്രതിഷേധ മാര്‍ച്ചും നടത്തി. കറുത്ത വസ്ത്രങ്ങള്‍ അണിഞാണ്പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഗാന്ധി സ്‌ക്വയറില്‍ നടത്തിയ പ്രതിഷേധ സമാപന സമ്മേളനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എം.എസ്. എല്‍ദോസ് അധ്യക്ഷത വഹിച്ചു. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. എ.ജി. ജോര്‍ജ്,എബി എബ്രഹാം, അബു മൈതീന്‍,പി.എ.എം. ബഷീര്‍, ജെസ്സി സാജു, റോയ് കെ പോള്‍,ഷമീര്‍ പനക്കന്‍, ജോര്‍ജ് വര്‍ഗീസ്, പീറ്റര്‍ മാത്യു, ബെന്നി പുതുശേരിക്കൂടി, വി.വി . കുര്യന്‍, പ്രിന്‍സ് വര്‍ക്കി, ടി.ജി. അനി, സണ്ണി വേളൂക്കര, പി.ആര്‍. അജി, ഷിബു കുര്യക്കോസ്, അലി പടിഞ്ഞാറേചാലി, കെ.. കെ. സുരേഷ്, എം.എം.പ്രവീണ്‍, ജൈമോന്‍ ജോസ്, ബിനോയ് മഞ്ജുമ്മേകൂടി, സാബു വടാട്ടുപാറ, നോബിള്‍ ജോസഫ്, സത്താര്‍ വട്ടക്കൂടി,ജോബി ജെക്കബ്, ജെയിംസ് കൊറമ്പേല്‍,അനൂപ് ജോര്‍ജ്, സലിം മംഗലപ്പാറ,നജീബ് റഹ്മാന്‍, അനൂപ് ഇട്ടന്‍ , ചന്ദ്രലേഖ ശശിധരന്‍,വിനോദ്. കെ മേനോന്‍,ബഷീര്‍ ചിറങ്ങര, വില്‍സണ്‍. സി. തോമസ്, മേഘ ദീപു, തുടങ്ങിയവര്‍ സംസാരിച്ചു.
