എറണാകുളം : കേരളത്തില്‍ ശനിയാഴ്ച 7201 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. 28 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോതമംഗലം താലൂക്കില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേര്‍കൂടി മരിച്ചു. പൈമറ്റം കളത്തിപറമ്പില്‍ എലിസബത്ത ആന്‍റണിയും പിണ്ടിമന പഴൂക്കുടി ഏലിയാസുമാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ താലൂക്കിലെ ആകെ മരണം പതിനേഴായി. തൃക്കാരിയൂരിൽ ക്ഷേത്രത്തിന് സമീപം ഭാവന പച്ചക്കറിക്കട നടത്തി വന്നിരുന്ന പിണ്ടിമന പഴൂക്കുടി പി.വി. ഏലിയാസ് (67) ഇന്ന് രാവിലെ 11 മണിക്ക് നിര്യാതനായി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കോതമംഗലം വലിയ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.
എറണാകുളം ജില്ലയിൽ ഇന്ന് 1042 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -767
• ഉറവിടമറിയാത്തവർ – 253
• ആരോഗ്യ പ്രവർത്തകർ-19
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• പായിപ്ര – 31
• കിഴക്കമ്പലം – 27
• പള്ളുരുത്തി – 27
• ഒക്കൽ – 26
• കടുങ്ങല്ലൂർ – 26
• കുമ്പളങ്ങി – 26
• കലൂർ – 25
• തൃപ്പൂണിത്തുറ – 24
• നെല്ലിക്കുഴി – 23
• പാറക്കടവ് – 23
• കീഴ്മാട് – 21
• മൂക്കന്നൂർ – 21
• തോപ്പുംപടി – 20
• മട്ടാഞ്ചേരി – 19
• പല്ലാരിമംഗലം – 18
• രായമംഗലം – 18
• കാലടി – 17
• ശ്രീമൂലനഗരം – 17
• ഇടക്കൊച്ചി – 16
• തൃക്കാക്കര – 16
• ഫോർട്ട് കൊച്ചി – 16
• വാരപ്പെട്ടി – 16
• ഏലൂർ – 15
• മരട് – 15
• കറുകുറ്റി – 14
• ചേരാനല്ലൂർ – 14
• അശമന്നൂർ – 13
• എടവനക്കാട് – 13
• കൂവപ്പടി – 13
• ചെങ്ങമനാട് – 13
• തുറവൂർ – 13
• പിണ്ടിമന – 13
• വടവുകോട് – 13
• വരാപ്പുഴ – 13
• മുളന്തുരുത്തി – 12
• കോതമംഗലം – 11
• മുണ്ടംവേലി – 11
• കടമക്കുടി – 10
• കടവന്ത്ര – 10
• കരുമാലൂർ – 10
• കുമ്പളം – 10
• കളമശ്ശേരി – 8
• കവളങ്ങാട് – 8
• കോട്ടുവള്ളി – 8
• തമ്മനം – 8
• നായരമ്പലം – 8
• മുളവുകാട് – 8
• വാഴക്കുളം – 8
• ആലങ്ങാട് – 7
• ഉദയംപേരൂർ – 7
• എറണാകുളം സൗത്ത് – 7
• ഏഴിക്കര – 7
• പള്ളിപ്പുറം – 7
• പാമ്പാക്കുട – 7
• പൂണിത്തുറ – 7
• പോത്താനിക്കാട് – 7
• മഞ്ഞപ്ര – 7
• മുടക്കുഴ – 7
• വെങ്ങോല – 7
• ഇടപ്പള്ളി – 6
• എടത്തല – 6
• എളംകുന്നപ്പുഴ – 6
• കുന്നത്തുനാട് – 6
• തേവര – 6
• പച്ചാളം – 6
• പാലാരിവട്ടം – 6
• മൂവാറ്റുപുഴ – 6
• ചൂർണ്ണിക്കര – 5
• തിരുമാറാടി – 5
• പെരുമ്പടപ്പ് – 5
• പെരുമ്പാവൂർ – 5
• വെണ്ണല – 5
• വേങ്ങൂർ – 5
• വൈറ്റില – 5
• അതിഥി തൊഴിലാളി – 13
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആരക്കുഴ, എറണാകുളം നോർത്ത്, എളമക്കര, കോട്ടപ്പടി, നോർത്തുപറവൂർ, പൂതൃക്ക, വടുതല, ആലുവ, ആവോലി, കീരംപാറ, ചേന്ദമംഗലം, ഞാറക്കൽ, പനമ്പള്ളി നഗർ, പാലക്കുഴ, പുത്തൻവേലിക്കര, മണീട്, അങ്കമാലി, അയ്യപ്പൻകാവ്, ആമ്പല്ലൂർ, ആയവന, കാഞ്ഞൂർ, കുന്നുകര, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചെല്ലാനം, ചോറ്റാനിക്കര, നെടുമ്പാശ്ശേരി, പൈങ്ങോട്ടൂർ, പോണേക്കര, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, വടക്കേക്കര, ഇലഞ്ഞി, എടക്കാട്ടുവയൽ, എളംകുളം, ഐക്കാരനാട്, തിരുവാണിയൂർ, പിറവം, മഴുവന്നൂർ, മാറാടി, രാമമംഗലം, വാളകം.
• ഇന്ന് 1010 പേർ രോഗ മുക്തി നേടി.
• ഇന്ന് 1676 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2352 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28089 ആണ്. ഇതിൽ 26678 പേർ വീടുകളിലും 43 പേർ കോവിഡ് കെയർ സെന്ററുകളിലും 1368 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 172 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 140 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10370 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 219
• പി വി എസ് – 50
• ജി എച്ച് മൂവാറ്റുപുഴ-8
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 3
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 6
• സഞ്ജീവനി – 40
• സ്വകാര്യ ആശുപത്രികൾ – 692
• എഫ് എൽ റ്റി സികൾ -1041
• എസ് എൽ റ്റി സി കൾ-124
• വീടുകൾ- 8181
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11412 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6645 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 404കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 144 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആറു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. ഏഴാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്. കൂടാതെ ജില്ലയിലെ സർക്കാർ സ്വകാര്യ മേഖലകളിലെ ഡോക്ടർമാർക്ക് ട്രീറ്റ്മെന്റ് പ്രോട്ടോകോൾ, ഇൻഫെക്ഷൻ കൺട്രോൾ, റിവൈസ്ഡ് ടെസ്റ്റിംഗ് ഗൈഡ് ലൈൻസ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
• വാർഡ് തലത്തിൽ 4843 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.