കോതമംഗലം : കേരളത്തിലെ വനഭൂമിയിലെ മരങ്ങൾ അന്യായമായി പുറപ്പെടുവിച്ച നോട്ടീസിന്റെ പേരിൽ മുറിച്ചു കടത്തിയ ഉദ്യോഗസ്ഥ – സർക്കാർ കൂട്ടുകെട്ടിനെതിരെ ബിജെപി യുടെ നേതൃത്തിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മുഖ്യമന്ത്രിയെ പ്രോസിക്യുട്ട് ചെയ്യുക, വനം കൊള്ളക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ തുറുങ്കിൽ അടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധ ധർണ്ണയുടെ മണ്ഡല തല ഉത്ഘാടനം കോതമംഗലം ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസിന് മുൻപിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി പി സജീവ് നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ അധ്യക്ഷത വഹിച്ചു. ഇ ടി നടരാജൻ, അനിൽ ഞാളുമഠം, അജി പൂക്കട, കെ ആർ രഞ്ജിത്:സജീവ്മല കീഴ്:പി.വി:വിനോദ്: അനുരാജേഷ്:ഗീതു മോഹൻ എന്നിവർ പങ്കെടുത്തു.താലൂക്കിലെ വിവിധ വില്ലേജ് ഊഫീസുകളുടെ മുന്നിലും വനം വകുപ്പ് ഓഫിസുകളുടെ മുന്നിലും പ്രധാന കവലകളിലും നടന്ന ധർണ്ണകളുടെ ഉത്ഘാടനം ബിജെപി ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ നിർവ്വഹിച്ചു.