Connect with us

Hi, what are you looking for?

NEWS

തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ അവാർഡ് ദാനവും, ഇൻഡക്ഷൻ പ്രോഗ്രാമും നടത്തി.

കോതമംഗലം : തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ നിന്നും എം. ഡി. എസ് ഓർത്തോ ഡോണ്ടിക്സ് പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ. അരുൺ ബോസ്‌കോ ജെറാൾഡ്, ബി. ഡി. എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡോ. രേണു ജഗൻ, ഡോ. ഗോപിക കെ. ആർ എന്നിവരെ ആദരിച്ചു. ഇതോടൊപ്പം 13-മത് എം. ഡി. എസ് ബാച്ചിന്റെ ഇൻഡക്ഷൻ പ്രോഗ്രാമും നടത്തി. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർകിനോസ് ക്യാൻസർ ഹെൽത്ത്‌ കെയർ മെഡിക്കൽ ഡയറക്ടർ പ്രൊഫ. ഡോ. മോനി എബ്രഹാം കുര്യാക്കോസ് ഉത് ഹാടനം ചെയ്തു. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി.

 

എം. ബി. എം. എം അസോസിയേഷൻ സെക്രട്ടറി അഡ്വ. സി. ഐ. ബേബി, ട്രെഷറർ പി. പി. എൽദോസ്, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, മാർ ബേസിൽ ട്രസ്റ്റ് ചെയർമാൻ എം. എസ്. എൽദോസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ലിമി എബ്രഹാം, ഡോ. മജോ അമ്പൂക്കൻ, ഡോ. ശങ്കർ വിനോദ്, പി. റ്റി. എ. പ്രധിനിധി അനീഷ് പോൾ, യൂണിയൻ ചെയർമാൻ ജെറിൻ ജോണി ഡോ. ഗായത്രി ജി. എന്നിവർ പ്രസംഗിച്ചു. ഡോ. അരുൺ ബോസ്‌കോ ജെറാൾഡ്, ഡോ. രേണു ജഗൻ, ഡോ. ഗോപിക കെ. ആർ എന്നിവർ മറുപടി പ്രസംഗം നടത്തി.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...