കോതമംഗലം: തങ്കളത്തെ ഗ്രീൻ വാലി സ്കൂൾ കെട്ടിടത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒന്നാം പ്രതി തോതമംഗലം കോടതിയിൽ കീഴടങ്ങി. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട മറ്റൊരു പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. തങ്കളം സ്കൂളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒന്നാം പ്രതി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ പാലാ സ്വദേശി സാജുവാണ് കോതമംഗലം കോടതിയിൽ കീഴടങ്ങിയത്. ഒളിവിൽ കഴിഞ്ഞിരുന്ന മറ്റൊരു പ്രതി കോതമoഗലം സ്വദേശി ഗോകുലിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സ്വദേശി യാസീനെ ഇന്നലെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ, കുത്തു കുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരെ എക് എക്സൈസ് സംഘം സംഭവസ്ഥലത്ത് നിന്ന് പിടികൂടിയിരുന്നു. ഈ കേസിൽ പിടിയിലായവരുടെ എണ്ണം ഇതോടെ ഒമ്പതായി. വർഷങ്ങളായി സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന സാജു വൻതോതിൽ കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുകയും കഞ്ചാവ് വലിക്കുന്നതിനും ഉപയോഗിക്കുന്നതിനുള്ള സൗകര്യം സ്കൂൾ കോമ്പൗണ്ടിലും സ്കൂൾ കെട്ടിടത്തിലും ചെയ്തു കൊടുക്കുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നതിൻ്റെ അടിസ്ഥാനത്തിൽ സ്കൂളിൽ പരിശോധന നടന്നത്.
കോടതിയിൽ നിന്നും ജാമ്യം കിട്ടിപുറത്ത് വന്ന സെക്യൂരിറ്റി ജീവനക്കാരൻ സാജു സംഭംവ സമയത്ത് അവിടെ ഇല്ലായിരുന്നെന്നും സമീപത്ത് ഒരു പിറന്നാൾ പാർട്ടിയിൽ പോയിരിക്കുകയായിരുന്നെന്നും താൻ വർഷങ്ങളായി മദ്യവും , കഞ്ചാവും ഉപയോഗിക്കുന്ന ആളാണെന്നും തുറന്ന് പ്രതികരിച്ചു. കീഴടങ്ങിയ സാജു നാളെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിൽ ഹാജരാകും. അറസ്റ്റിലായ ഗോകുലിനെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ഹിറോഷ് വി.ആർ പറഞ്ഞു.