Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തിലെ പോരായ്മകൾ; ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകി

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രി ഈ നാട്ടിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ അവസാനത്തെ ആശ്രയമായ അഭയകേന്ദ്രം ആണ്. ഇവിടെ എത്തുന്ന രോഗികൾ ആദ്യം നേരിടുന്ന പ്രശ്നം പാർക്കിംഗ് സംബന്ധിച്ച് ആണ്. അത്യാവശ്യമായി രോഗികളുമായി അത്യാഹിത വിഭാഗത്തിൽ എത്തുന്നവരുടെ വാഹനം പാർക്ക്‌ ചെയ്യുന്നത് സംബന്ധിച്ച് ആദ്യം പ്രശ്നം ആരംഭിക്കും. വാഹനങ്ങൾ പാർക്ക്‌ ചെയ്യേണ്ട ഒരു പ്രദേശം മുഴുവൻ കയർ കെട്ടി ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. അവിടെ ഡോക്ടർമാരുടെ വാഹനങ്ങൾ മാത്രം പാർക്ക്‌ ചെയ്താൽ മതിയെന്ന നിലപാടിൽ സെക്യൂരിറ്റി ജീവനക്കാർ രോഗികളുടെ കൂടെ വരുന്നവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് ഉൾപ്പെടെ നിരവധി വിഷയങ്ങൾ ആണ് മിക്ക ദിവസവും. പിന്നെ അത്യാഹിത വിഭാഗത്തിൽ രോഗിയുമായി ചെല്ലുമ്പോൾ പരമാവധി രോഗികളെ നിർത്തി ബുദ്ധിമുട്ടിക്കുവാനും, വേണ്ട രീതിയിൽ പരിചരിക്കാതെ എങ്ങനെയും തിരിച്ചു അയക്കുവാനും ആണ് ഡ്യൂട്ടി ഡോക്ടറും, നേഴ്സ്മാരുൾപ്പടെ ജീവനക്കാർ ശ്രമിക്കാറ്. സഹികെട്ട് പലരും വഴക്ക് കൂടി സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോകേണ്ട അവസ്ഥയാണ് മിക്കവാറും.

അതുപോലെ ഡോക്ടർമാർ എഴുതുന്ന പല മരുന്നുകളും ഫർമസിയിൽ ലഭ്യമല്ല എന്ന് പറഞ്ഞു മുൻവശത്തു ഉള്ള മെഡിക്കൽ ഷോപ്പുകളിലേക്ക് പറഞ്ഞു വിടുന്നു. ഒരു പൗരന്റെ മൗലിക അവകാശം ആയ സൗജന്യ ചികിത്സ പലപ്പോഴും ഇത്തരത്തിൽ ഇവിടെ നിഷേധിക്കപെടുന്നു. ഇത് കേരള സംസ്ഥാന സർക്കാരിന്റെ ജനോപകാരപ്രദമായ നീക്കങ്ങൾക്ക് ഏറ്റവും വലിയ തിരിച്ചടി ആണ്. സർക്കാർ ഏറ്റവും നല്ല മെഡിക്കൽ ഉപകാരണങ്ങളും, അതോടൊപ്പം മികച്ച സൗകര്യങ്ങളും ഓരോ ഗവണ്മെന്റ് ആശുപത്രികൾക്കും നൽകുമ്പോൾ ജീവനക്കാരുടെ കെടുകാര്യസ്ഥതയും, നിഷേധാത്മക നിലപാടുകൾ മൂലവും പാവപെട്ട രോഗികൾ ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അതോടൊപ്പം മിക്ക ഡോക്ടർമാരും കൃത്യമായി OP യിൽ വരാതെയും, അനുവദനീയ സമയം പോലും ചിലവഴിച്ചു രോഗികളെ പരിശോധിക്കാതെ ഈ കോവിഡ് മഹാമാരിയും, വ്യാപകമായി പകർച്ച പനിയും നിലനിക്കുന്ന അവസരത്തിൽ പരമാവധി ബുദ്ധിമുട്ടിപ്പിക്കുകയാണ്.

പാവം പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് വലിയ തുക ശമ്പളം വാങ്ങി സ്വന്തം കടമകളിൽ നിന്ന് ഒളിച്ചോടുന്ന ഇത്തരം പ്രവണതകൾ അങ്ങ് വളരെ ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. ആയതിനാൽ ഈ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന അങ്ങയുടെ അടിയന്തിര ഇടപെടലിലൂടെ മുകളിൽ വിവരിച്ചിരിക്കുന്ന വിഷയങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിച്ചു കോതമംഗലം താലൂക്കിലെ സാധാരണക്കാരുടെ അവസാന അഭയ കേന്ദ്രമായ ഈ ആതുരാലയത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. രാജേഷ് രാജൻ ആണ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

You May Also Like