കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ “സ്നേക്ക് ബൈറ്റ് ചികിത്സ യൂണിറ്റ് ” ആരംഭിക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയും ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്നതും ഏറെ വനമേഖല ഉൾപ്പെടുന്നതുമായ കോതമംഗലം മണ്ഡലത്തിൽ താലൂക്ക് ആസ്ഥാന ആശുപത്രി കേന്ദ്രീകരിച്ച് വിഷ ചികിത്സയ്ക്കു വേണ്ട സൗകര്യം ഏർപ്പെടുത്തണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ് വിഷലക്ഷണം പ്രകടമാക്കി എത്തുന്ന രോഗികൾക്ക് നല്കുന്നതിനായി ആന്റി വെനം ക്യാഷ്വാലിറ്റിയിൽ ലഭ്യമാണ്.കൂടാതെ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൂടി പരിഗണിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിൽ “സ്നേക്ക് ബൈറ്റ് ചികിത്സ യൂണിറ്റ് ” ആരംഭിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.