Connect with us

Hi, what are you looking for?

CHUTTUVATTOM

ശ്രീനാരായണ ഗുരുദേവൻ്റെ 94-ാമത് മഹാസമാധി ആചരിച്ചു.

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 94-ാമത് മഹാസമാധി ആചരിച്ചു. തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം നടന്ന സമാധി ആചരണ ചടങ്ങിന് കോതമംഗലം എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ തിരി തെളിയിച്ചു. ചടങ്ങിൽ നിരവധി ഭക്തർ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 3.30ന് സമാധി പൂജയോടെ ചടങ്ങുകൾ സമാപിച്ചു.

ആചരണ ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡൻ്റ് കെ.എസ്ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ക്ഷേത്രം കൺവീനർ പി.വി വാസു, കൗൺസിലർ എം.വി രാജീവ്‌, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് എം.ബി തിലകൻ, വനിതാ സംഘം വൈസ് പ്രസിഡൻ്റ് സതി ഉത്തമൻ ,സെക്രട്ടറി മിനി രാജീവ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി

You May Also Like