Connect with us

Hi, what are you looking for?

NEWS

ശുചിമുറി മാലിന്യത്തില്‍ നനഞ്ഞ് കോതമംഗലം; നഗരസഭയ്ക്ക് അനങ്ങാപ്പാറ നയം

കോതമംഗലം: നഗരത്തിലെത്തുന്നവര്‍ക്കു ശുചിമുറി മാലിന്യത്തില്‍ ചവിട്ടി നടക്കേണ്ടി വരുന്നതും പൊതുശുചിമുറിയിലെ മാലിന്യം തോട്ടിലേക്കൊഴുക്കുന്നതും സംസ്ഥാനത്ത് ഒരുപക്ഷേ കോതമംഗലം നഗരസഭയില്‍ മാത്രമാകും. പകര്‍ച്ചവ്യാധികള്‍ പടരാതെ നടപടിയെടുക്കേണ്ടവര്‍ നഗരസഭാ ഓഫിസിന്റെ മൂക്കിനു കീഴെ നഗരത്തില്‍ തിരക്കേറിയ ഭാഗങ്ങളില്‍ മാലിന്യമൊഴുകിയിട്ടും അനങ്ങാപ്പാറ നയത്തിലാണ്.

ഹൈറേഞ്ചിന്റെ കവാടമായതിനാല്‍ ജില്ലയില്‍ തന്നെ തിരക്കേറിയ ബസ് സ്റ്റാന്‍ഡുകളിലൊന്നാണു കോതമംഗലത്തേത്. നിത്യവും ആയിരക്കണക്കിന് ആളുകളെത്തുന്ന ഈ നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പൊതുശുചിമുറിയുടെ മാലിന്യടാങ്ക് നിറഞ്ഞ് ഓടയിലൂടെ ഒഴുകി നഗരത്തിന്റെ ശുദ്ധജല സ്രോതസ്സായ കുരൂര്‍ തോട്ടില്‍ പതിക്കുന്നു. മഴ ശക്തമാകുമ്പോള്‍ ഓടയും നിറഞ്ഞു ബസ് സ്റ്റാന്‍ഡിലൂടെ ഒഴുകും. ശുചിമുറി മാലിന്യമെന്ന് അറിയാതെ ഇതില്‍ ചവിട്ടിയാണു യാത്രക്കാരുടെ നടപ്പ്. തൊട്ടടുത്ത മാര്‍ക്കറ്റിലെ മാലിന്യവും ഒഴുകിയെത്തുന്നത് ഈ ഓടയിലൂടെയാണ്. മാര്‍ക്കറ്റിലെയും ശുചിമുറിയിലെയും മാലിന്യം പതിച്ചു കുരൂര്‍ തോട് മാലിന്യ വാഹിനിയായി. പൊതുശുചിമുറിയുടെ ടാങ്ക് നിറഞ്ഞു ബസ് സ്റ്റാന്‍ഡിലൂടെ മാലിന്യം ഒഴുകിയപ്പോള്‍ സമീപത്തെ ഓടയിലെ തടസ്സം നീക്കി ഇതുവഴി ഒഴുക്കുക മാത്രമാണ് നഗരസഭാധികൃതര്‍ ചെയ്തത്.

ഹൈറേഞ്ചിന്റെ കവാടമായതിനാല്‍ ജില്ലയില്‍ തന്നെ തിരക്കേറിയ ബസ് സ്റ്റാന്‍ഡുകളിലൊന്നാണു കോതമംഗലത്തേത്. നിത്യവും ആയിരക്കണക്കിന് ആളുകളെത്തുന്ന ഈ നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പൊതുശുചിമുറിയുടെ മാലിന്യടാങ്ക് നിറഞ്ഞ് ഓടയിലൂടെ ഒഴുകി നഗരത്തിന്റെ ശുദ്ധജല സ്രോതസ്സായ കുരൂര്‍ തോട്ടില്‍ പതിക്കുന്നു. മഴ ശക്തമാകുമ്പോള്‍ ഓടയും നിറഞ്ഞു ബസ് സ്റ്റാന്‍ഡിലൂടെ ഒഴുകും. ശുചിമുറി മാലിന്യമെന്ന് അറിയാതെ ഇതില്‍ ചവിട്ടിയാണു യാത്രക്കാരുടെ നടപ്പ്. തൊട്ടടുത്ത മാര്‍ക്കറ്റിലെ മാലിന്യവും ഒഴുകിയെത്തുന്നത് ഈ ഓടയിലൂടെയാണ്. മാര്‍ക്കറ്റിലെയും ശുചിമുറിയിലെയും മാലിന്യം പതിച്ചു കുരൂര്‍ തോട് മാലിന്യ വാഹിനിയായി. പൊതുശുചിമുറിയുടെ ടാങ്ക് നിറഞ്ഞു ബസ് സ്റ്റാന്‍ഡിലൂടെ മാലിന്യം ഒഴുകിയപ്പോള്‍ സമീപത്തെ ഓടയിലെ തടസ്സം നീക്കി ഇതുവഴി ഒഴുക്കുക മാത്രമാണ് നഗരസഭാധികൃതര്‍ ചെയ്തത്.

സമീപത്തെ റവന്യു ടവറിലെ ശുചിമുറിയുടെ മാലിന്യ ടാങ്ക് പൊട്ടി പ്രധാന പ്രവേശന കവാടത്തിലൂടെ എഎം റോഡിലേക്ക് ഒഴുകുന്നു. റവന്യു ടവറിലേക്ക് എത്തുന്നവര്‍ ഇതറിയാതെ മാലിന്യത്തില്‍ ചവിട്ടിയാണു നടക്കുന്നത്. ബസ് സ്റ്റാന്‍ഡിലും റവന്യു ടവര്‍ റോഡിലും ശുചിമുറി മാലിന്യത്തിന്റെ ദുര്‍ഗന്ധമുണ്ടായിട്ടും യാതൊരു നടപടിക്കും നഗരസഭാധികൃതര്‍ തയാറാകുന്നില്ല. മാര്‍ക്കറ്റിലെ മാലിന്യം ഓടയിലൂടെ ഒഴുക്കാതെ സംസ്‌കരിക്കാന്‍ സംവിധാനം വേണമെന്ന ആവശ്യവും ശക്തമാണ്.

You May Also Like

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

NEWS

കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ...

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ  അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...

NEWS

തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....

NEWS

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ സിദ്ധിഖ് (സിദ്ദിക്കുട്ടി 33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്....

NEWS

കോതമംഗലം: പെരിയാറില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോലഞ്ചേരിയില്‍ അമ്മിണിയുടെ മകന്‍ അജയ് മാത്യു (42)ആണ് മുങ്ങി മരിച്ചത്.കീരംപാറ പഞ്ചായത്തിലെ കൂരിക്കുളം കടവിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം.കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ...

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

error: Content is protected !!