Connect with us

Hi, what are you looking for?

CHUTTUVATTOM

സ്കറിയ തോമസ് വിഭാഗം ജില്ലാ ഭാരവാഹിയടക്കമുള്ളവര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു; കോതമംഗലത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി.യുടെ മെമ്പര്‍ഷിപ്പ് നല്‍കി.

കോതമംഗലം : നരേന്ദ്ര മോഡി സർക്കാരിന്റെ ജനക്ഷേമ സത് ഭരണത്തിൽ ആകൃഷ്ടരായി വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും രാജിവെച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കം നിരവധി ആളുകൾ ബി ജെ പി യിലേക്ക്. കോതമംഗലം ബിജെപി ഓഫീൽ വച്ച് മനോജ് ഇഞ്ചൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരളാ കോൺഗ്രസ്സ് സെക്യുലർ സ്കറിയാ തോമസ് വിഭാഗത്തിൽ നിന്നും ജില്ലാ അദ്ധ്യക്ഷസ്ഥാനം രാജിവെച്ച് വന്ന ജിജി പോൾ പുളിക്കൽ, മനു പുളിയേലിൽ, 2019 നെല്ലിക്കുഴി പഞ്ചായത്തിലെ ഏറ്റവും നല്ല വാഴ കർഷകനുള്ള അവാർഡ് ജേതാവ് വി.എൻ.രാജൻ വാരിമാട്ട് തുടങ്ങിയവർക്ക് മെമ്പർഷിപ്പ് നൽകി കൊണ്ട് ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് പി.പി.സജീവ് ഉത്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മണ്ഡലം പ്രഭാരി എം.എൻ.ഗോപി ഷാൾ അണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി ഇ.ടി.നടരാജൻ പാർട്ടി പതാക കൈമാറി യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് അയിരൂർ ശശീന്ദ്രൻ ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറിമാരായ പി.വി.വിനോദ് കുമാർ സ്വാഗതവും വി.എസ്.സുമേഷ് നന്ദിയും പറഞ്ഞു.

You May Also Like