കോതമംഗലം : കോതമംഗലത്ത് വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന മോഷ്ടാവ് പിടിയിൽ. ഇടുക്കി മന്നാംകണ്ടം ഇരുമ്പുപാലം ഭാഗത്ത് താമസിക്കുന്ന തേനി മാവട്ടത്ത് കൃഷ്ണൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുത്തുകുഴിയിലെ വീട്ടിൽ നിന്നാണ് കവർച്ച നടത്തിയത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന എഴുപവനോളം സ്വർണ്ണവും രണ്ട് ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. ഇൻസ്പെക്ടർ അനീഷ് കുമാർ, എസ്.ഐ. ടി.എൻ.മീതിൻ, എ.എസ്.ഐമാരായ കെ.എം.സലിം, എം.എം.റെജി, എൻ.നിശാന്ത് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.



























































