Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് ക്വാറൈൻ്റൻ സെൻ്ററിലേക്ക് പ്രതിരോധ കിറ്റുകൾ നല്കി.

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് വിദേശത്തു നിന്നും ഇതര സംസ്ഥാന റെഡ് സോണിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തുന്നവർക്കായി ചേലാട് മാർ ഗ്രിഗോറിയോസ് ഡൻ്റൽ കോളേജിൽ പിണ്ടി മന പഞ്ചായത്ത് സജ്ജമാക്കിയ ക്വാറെെൻ്റൻ സെൻ്ററിൽ ആവശ്യമായ ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ അടങ്ങിയ പ്രതിരോധ കിറ്റ് കൈമാറി.

റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്സൻ ദാനിയേലിനു നല്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു സെക്രട്ടറി കെ.എം മൈതീൻ, പിണ്ടി മന വില്ലേജ് ഓഫിസർ പോൾ വർഗീസ്, ഡൻ്റൽ കോളേജ് അഡ്മിനിസ്ട്രേറ്റർ എൽദോ ഐസക്, റെഡ് ക്രോസ് സെക്രട്ടറി ബിനോയി തോമസ്, ട്രഷറർ പി.വി എൽദോ എന്നിവർ പങ്കെടുത്തു.

You May Also Like