കോതമംഗലം : മാധ്യമ രംഗത്ത് കാൽനൂറ്റാണ്ട് പൂർത്തീകരിച്ച കോതമംഗലത്തെ മുതിർന്ന പത്രപ്രവർത്തകനായ ജോഷി അറക്കലിന് പുരോഗമന കലാസാഹിത്യ സംഘം പുരസ്‌കാരം നൽകി ആദരിച്ചു. 1996 നവംബർ 20 ന് കേരള ടൈംസിൻ്റെ കോതമംഗലം ലേഖകനായി തുടങ്ങി കേരള കൗമുദി , കലാ കൗമുദി തുടങ്ങിയ പത്രങ്ങളുടെ ലേഖകനായും ജോഷി അറക്കൽ പത്രപ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ,ദേശാഭിമാനി കോതമംഗലം ലേഖകൻ , സി ഐ ടി യു കോതമംഗലം ഏരിയ ജോ. സെക്രട്ടറി , വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ വൈസ് പ്രസിഡൻ്റ് ,സുവർണ രേഖ ജോ സെക്രട്ടറി തുടങ്ങിയ വിവിധ മേഖലകളിൽ നിലവിൽ പ്രവർത്തിച്ചു വരുന്നു. ഭാര്യ ലിൻസി, മക്കൾ ആൻ മരിയ, ബേസിൽ ജോഷി മാത്യു(ഇരുവരും വിദ്യാർത്ഥികൾ).
