Connect with us

Hi, what are you looking for?

CHUTTUVATTOM

ഈട്ടിപ്പാറ – മോഡേൺ പടി റോഡ് എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്.

കോതമംഗലം: നൂറു കണക്കിന് വിദ്യാർത്ഥികളും,ജോലിക്കു പോകുന്ന സ്ത്രീ – പുരുഷന്മാരും ദിനേന സഞ്ചരിച്ചുകൊണ്ടിരുന്ന മോഡേൺ പടി – ഈട്ടിപ്പാറ റോഡ്, പഞ്ചായത്തിന്റെ അനൗദ്യോഗിക ഒത്താശയോടെ ആശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്തതിനാൽ ഗതാഗത സഞ്ചാര യോഗ്യമില്ലാതെ ആയിരിക്കുകയാണ്.
ഇടതു – വലത് രാഷ്ട്രീയ കക്ഷികൾ അവരുടെ രാഷ്ട്രീയ ലാഭവും,വരാൻ പോകുന്ന പഞ്ചായത്ത് എലെക്ഷനും ലക്‌ഷ്യം വച്ചു പകപോക്കലുകളും, കുതന്ത്രങ്ങളും മെനയുമ്പോൾ സാധാരണക്കാരായ വഴി യാത്രക്കാർ റോഡ് സഞ്ചാര യോഗ്യമല്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണന്നതിനാലാണ് എസ്.ഡി.പി.ഐരംഗത്തു വന്നിട്ടുള്ളത്. ഇത് മനസ്സിലാക്കി എസ്.ഡി.പി.ഐ പല്ലാരിമംഗലം പഞ്ചായത്ത് കമ്മറ്റി റോഡ് വീതി കൂട്ടി,ടാർ ചെയ്ത് പണി പൂർത്തിയാക്കി തീരുന്നതുവരെ ജനാധിപത്യപരമായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

You May Also Like