കോതമംഗലം : നെല്ലിക്കുഴി പാറേപ്പീടിക ഭാഗത്ത് പണം വച്ച് ചീട്ടുകളിച്ച മൂന്നുപേരെ കോതമംഗലം പോലീസ് പിടികൂടി. പേഴക്കാപ്പിള്ളി വലിയ വീട്ടിൽ നാസർ (49), നടുപ്പറമ്പിൽ റഷീദ് (46), ഇരുമലപ്പടി കൃഷ്ണവിലാസം ഉദയൻ (39) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് മുപ്പത്തിയൊന്നായിരം രൂപ കണ്ടെത്തു. സംഭവ സ്ഥലത്ത് നിന്ന് ഒരു ഓട്ടോറിക്ഷയും , 5 ഇരുചക്ര വാഹനങ്ങളും പിടികൂടി. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചു. എസ്.ഐ അനൂപ് മോൻ പി.ഡി, എസ്.സി.പി.ഒ മാരായ സുനിൽ മാത്യു, വിനയ് , നിജാസ്, രഞ്ജിത് തുടങ്ങിയവർ ചേർന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
