NEWS
കോതമംഗലം, മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിലെ ഭിന്നശേഷി ക്യാമ്പ് സമാപിച്ചു.

കോതമംഗലം: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൗജന്യ സഹായ ഉപകരണങ്ങൾ നൽകുന്ന കേന്ദ്ര പദ്ധതിയായ ADIP യുടെ കീഴിൽ നടത്തിയ പ്രാഥമിക സ്ക്രീനിംഗ് ക്യാമ്പ് ഭിന്നശേഷിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൂവാറ്റുപുഴ, കോതമംഗലം അസംബ്ലി മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന മുഴുവൻ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു വേണ്ടി 26.11.2022 (ശനി) രാവിലെ 9 മുതൽ പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പ് ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ട്രൈസൈക്കിൽ, വീൽചെയർ, ഹിയറിങ് എയ്ഡ്, ആർട്ടിഫിഷ്യൽ ലിംഫ് എന്നിവയ്ക്കായി 289 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ട്. പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. രണ്ട് മാസങ്ങൾ കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യാൻ കഴിയുമെന്ന് എം.പി പറഞ്ഞു.
ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ 2 ഘട്ടമായി 10 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞതായി എം.പി പറഞ്ഞു. ആദ്യഘട്ട ക്യാമ്പിൽ 260 പേരും, രണ്ടാം ഘട്ടത്തിൽ ഗുണഭോക്താക്കൾ ഉൾപ്പെടെ 793 പേരെയും കണ്ടെത്താൻ സാധിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ.എം.ബഷീർ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ.ജോസ് അഗസ്റ്റ്യൻ, മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് സൈജൻറ് ചാക്കോ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് പി.കെ.ചന്ദ്രശേഖരൻ നായർ,ജില്ലാ സാമൂഹ്യനീതി വകുപ്പ് കോ-ഓർഡിനേറ്റർ സി.സാറാ, സിജോ ജോൺ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോ Artificial Limbs Manufacturing Corporation of India (ALIMCO) യുടെ നേതൃത്വത്തിൽ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിൻറെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
NEWS
ഭൂതത്താന്‍കെട്ട് ബാരിയേജിന് സമീപത്തെ കൃഷിയിടത്തില്‍ കടുവയിറങ്ങി

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നട്ത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
NEWS
ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം :- ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗ്ഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി ഉൾ വനത്തിൽ തുറന്നു വിട്ടു.
NEWS
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ബിജെപി മെമ്പർ രാജി വച്ചു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കൽ രാജി വച്ചു. ഇന്ന് ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെ രാജി സമർപ്പിച്ചു. 2020 ഡിസംബർ മാസത്തിൽ നടന്ന തദ്ദേശ്ശ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ വാർഡായി തെരഞ്ഞെടുത്ത തൃക്കാരിയൂർ തുളുശ്ശേരിക്കവല ആറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച സനൽ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വി കെ ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു.
സനലിന് വിദേശത്ത് ജോലി ശരിയായിട്ടുണ്ടെന്നും മൂന്നര മാസത്തിനകം വിദേശത്തേക്ക് പോകേണ്ടി വരുമെന്നതിനാലാണ് രാജി സമർപ്പിച്ചതെന്ന് സനൽ അറിയിച്ചു. തനിക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും, വാർഡ് നിവാസികളോടും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായും സനൽ പറഞ്ഞു.
🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം