Connect with us

Hi, what are you looking for?

CHUTTUVATTOM

മുനിസിപ്പാലിറ്റിയുടെ ഭരണ അനാസ്ഥക്കെതിരെ സിപിഐഎം സമരം നടത്തി.

കോതമംഗലം : മുനിസിപ്പാലിറ്റിയുടെ ഭരണ അനാസ്ഥക്കെതിരെ സിപിഐഎം ടൌൺ ബ്രാഞ്ചിന്റെ നേത്രത്വത്തിൽ നഗര ഭരണ കാര്യാലയത്തിന് മുൻപിൽ സമരം നടത്തി. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു സാഹചര്യത്തിൽ ശുചീകരണ നടപടികൾ സ്വീകരിക്കുക, ഓടകൾ വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം നടന്നത്. സിബി അബു അധ്യക്ഷത വഹിച്ച സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചത് വെസ്റ്റ് ലോക്കൽ സെക്രട്ടറി പി പി മൈതീൻഷാ ആയിരുന്നു. ബ്രാഞ്ച് സെക്രട്ടറി സി എസ് ജോണി സ്വാഗതം ആശംസിച്ചു. കെ എ നൗഷാദ്,കെ വി തോമസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

You May Also Like