കോതമംഗലം : നഗരസഭ എഞ്ചിനിയറിംഗ് വിഭാഗത്തിനെതിരെ വകുപ്പ് മന്ത്രിക്ക് പരാതി. ഒരു വിഭാഗം കരാറുകാരുടെ ഒത്താശയോടെ അഴിമതിയുടെ വേദി’യായതായും, കെട്ടിട നിർമാണ രംഗത്ത് മാനദണ്ഡങ്ങൾ മറികടന്ന് പ്രവർത്തിക്കുന്നതായാണ് പരാതിയിൽ പ്രതിപാദിക്കുന്നത്. ഓവർസിയർ ഉൾപ്പെടെയുള്ളവർ കെട്ടിട നിർമാണ സ്ഥലത്ത് ചെന്ന് ഭീഷണി മുഴക്കിയതായും, ചില കരാറുകാരുടെ നിർദേശത്തെ തുടർന്നാണ് ഇവർ സൈറ്റ് പരിശോധന നടത്തുന്നതെന്നും ആക്ഷേപമുണ്ട്. ഈ കരാറുകാർ അഞ്ചു മണി കഴിഞ്ഞും ഓഫീസിൽ തങ്ങുന്നതായും അനാവശ്യമായി ചില ഫയലുകളിൽ ഇടപെടുന്നതായും
പരാതിയിൽ വ്യക്തമാക്കുന്നു. കോതമംഗലം -മൂവാറ്റുപുഴ റൂട്ട്’ ,ബൈപാസ് റോഡ് ,സർക്കാർ ആശുത്രിക്ക് സമീപം എന്നീ മേഖലകളിലും അനധികൃത കെട്ടിട നിർമാണത്തിനും എഞ്ചിയർ വിഭാഗത്തിൻ്റെ ഒത്താശ ഉണ്ടന്നാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഭരണപക്ഷ കക്ഷികളുടെ ഇടപെടൽ വിഫലമായതായും സൂചനയുണ്ട്.
