Connect with us

Hi, what are you looking for?

NEWS

കൊ​റോ​ണാ വൈ​റ​സ് ഭീ​തി​യി​ൽ തിരക്കൊഴിഞ്ഞു ന​ഗ​ര​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും.

കോതമംഗലം : സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ജാഗ്രതാ നിർദ്ദേശങ്ങൾ ജനങ്ങൾ ജീവിതത്തിലും പ്രാവർത്തികമാക്കുവാൻ തുടങ്ങിയതോടുകൂടി ആൾക്കൂട്ടങ്ങൾ പതിവായിരുന്ന നാട്ടിപുറങ്ങളിലെ ക​വ​ല​ക​ളി​ലും ടൗ​ണു​ക​ളി​ലും തിരക്കൊഴിഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ നിന്നും ആ​ളു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ബസുകൾ മിക്കതും കാലിയായിട്ടാണ് ഓടുന്നത്. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിലും യാത്രക്കാരുടെ വലിയ തോതിലുള്ള കുറവാണ് അനുഭവപ്പെട്ടത്. തന്മൂലം പല ബസുകളും നഷ്ടത്തിലാണ് ഇന്നലെ സർവീസ് അവസാനിപ്പിച്ചത്. നി​ല​വി​ൽ കോതമംഗലം മേ​ഖ​ല​യി​ൽ ആ​ർ​ക്കും വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യി​ട്ടി​ല്ല. മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് നി​ർ​ദേ​ശം മാ​ത്ര​മാ​ണു​ള്ള​ത്. കോതമംഗലം മേഖലയിൽ ഈ ആ​ഴ്ച​ക​ളി​ലും അ​ടു​ത്ത് ആ​ഴ്ച​ക​ളി​ലും ന​ട​ക്കേ​ണ്ട പ​ല ച​ട​ങ്ങു​ക​ളും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ക​ല്ല്യാ​ണ​ങ്ങ​ളും ഗൃ​ഹ​പ്ര​വേ​ശ​ന​ങ്ങ​ളും അ​ട​ക്ക​മു​ള്ള​വ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും തിരക്കൊഴിഞ്ഞ അവസ്ഥയിലായിരുന്നു.

You May Also Like