Connect with us

Hi, what are you looking for?

NEWS

കോതമംഗലം മാര്‍ക്കറ്റ് റോഡില്‍ നിന്ന് ബസേലിയോസ് ആശുപത്രിയിലേക്കുളള കവാടം തുറന്നു നല്‍കി.

കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ്റ്റാൻഡിനു സമീപം മാർക്കറ്റ് റോഡിൽ നിന്നുള്ള കഴിഞ്ഞ പത്തു വർഷത്തിലധികമായി പൂട്ടികിടന്നിരുന്ന ബസോലിയോസ് ഹോസ്പിറ്റലിലേക്ക് ഉള്ള കവാടം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഇടപെടലിനെത്തുടർന്ന് വീണ്ടും തുറന്ന് നൽകി. വ്യാപാരി വ്യവസായി സമിതിയുടെ നിരന്തരമായ ഇടപെടലിനേതുടര്‍ന്നാണ് 10 വര്‍ഷമായി അടച്ചിട്ടിരിക്കുന്ന കവാടം പൊതു ജനങ്ങൾക്കായി തുറന്ന് നല്‍കിയത്.

മുനിസിപ്പൽ പ്രതിപക്ഷ നേതാവ് KA നൗഷാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പള്ളി വികാരി ജോസ് പരത്തു വയലിൽ, വ്യാപാരി സമിതി നേതാക്കളായ MU അഷ്റഫ്, PH ഷിയാസ്, പള്ളി സെക്രട്ടറി TI ബേബി ച്ചുണ്ടാട്ട്, ട്രസ്റ്റി ബിനോയ് തോമസ് മണ്ണഞ്ചേരി, എൽദോസ് പുത്തേത്ത് തുടങ്ങിയവർ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like