കോതമംഗലം : ജീവകാരുണ്യ പ്രവർത്തനത്തിൽ വീണ്ടും മാതൃകയാകുന്നു ജനപ്രിയനായ നഗരസഭാംഗം . കോവിഡ് ബാധിതനായി മരിച്ച വ്യാപാരിയുടെ മൃതദേഹം ജനപ്രതിനിധിയായ സി പി ഐ എം നേതാവിൻ്റെ നേത്യത്വത്തിൽ സംസ്കരിച്ചു . കോവിഡ് ചികിത്സയിലായിരുന്ന കോതമംഗലം എസ്.എന്‍. ഫേബ്രിക്സ് ഉടമ എടപ്പാട്ട് ഇ.എം. പ്യാരിലാല്‍ (77) ആണ് ശനിയാഴ്ച്ചയാണ് മരിച്ചത് .വാർഡ് കൗൺസിലറും നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ കെ എ നൗഷാദിൻ്റെ നേതൃത്വത്തിൽ സി എ സിദ്ദിഖ് ,രാജൻ പി ജോണി ,സുനിൽ എം കർത്ത എന്നി നാലു പേർ പി പി ഇ കിറ്റ് ധരിച്ച് സംസ്കര ശിശ്രൂഷക്ക് തയ്യാറായത് .
ആൻ്റണി ജോൺ MLA, ഹെൽത്ത് ഇൻസ് പെക്ടർ ജയപ്രകാശ് ഡി വൈ എഫ് ഐ പ്രവർത്തകരായ സജി മാടവന , പി.കെ ശാന്തൻ എന്നിവരും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ വർഷവും നഗരസഭ ഒന്നാം വാർഡിൽ കോവിഡ് ബാധിച്ച മോഹനൻ്റെ മൃതദേഹവും അന്ന് പ്രതിപക്ഷ നേതാവായിരുന്ന കെ എ നൗഷാദാണ് പി പി ഇ കിറ്റ് ധരിച്ച് മൃതദേഹം മറവ് ചെയ്തത് മാത്യകയായിരുന്നു.