കോതമംഗലം : മലയീൻകീഴ് കപ്പേളയ്ക്ക് സമീപം പൊതുശൗച്യാലയം പണിയുന്ന കോതമംഗലം നഗരസഭ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി.യോഗം DCC ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സണ്ണി വറുഗീസ് അദ്ധ്യക്ഷനായി,മണ്ഡലം വൈസ് പ്രസിഡൻ്റ് എബി കുര്യാക്കോസ് സ്വാഗതം അറിയിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് എൽദോസ് പൊയ്ക്കാട്ടിൽ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹാൻസ് പി.ജോ,ബിജു PK, KM പോൾ,ധനേഷ് ചെല്ലപ്പൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് വെട്ടിക്കുഴ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജെയിൻ അയനാടൻ, ജനറൽ സെക്രട്ടറി ബാബു വറുഗീസ്, DKTF നിയോജക മണ്ഡലം പ്രസിഡൻ്റ് ബിനോയി പുളിനാട്ട്, എൽദോസ് TI, രഞ്ചു ജോസഫ്,വിൽസൻ തോമസ്, ബെന്നി കട്ടങ്ങനാൽ എന്നിവർ പങ്കെടുത്തു.
