കോതമംഗലം : വഴിയിൽ കിടന്ന് കിട്ടിയ രൂപ ഉടമസ്ഥന് തിരികെ നൽകി മാതൃകയായിരിക്കുകയാണ് കോതമംഗലത്തെ ലോട്ടറി കച്ചവടക്കാരൻ. കോതമംഗലം ചെറിയ പള്ളിത്താഴത്ത് റോഡിൽ കിടന്ന് കട്ടിയ 16000 രൂപയാണ് ലോട്ടറി കച്ചവടക്കാരനായ കവളങ്ങാട് സ്വദേശി മാണിപ്പറമ്പിൽ രാമചന്ദ്രൻ എന്നയാൾ ഉടമസ്ഥന് കൈമാറിയത്.
റോഡിൽ കിടന്ന് പണം കിട്ടിയ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പണത്തിൻ്റെ ഉടമയെ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കോതമംഗലം പോലീസ് S I ഇ.പി ജോയിയുടെ സാന്നിദ്ധ്യത്തിൽ പണം കൈമാറി.