Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കോതമംഗലം : കോവിഡ് മൂലം തങ്കളം പ്രദേശത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും, കിടപ്പു രോഗികൾക്കും കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് അരിയും പല വ്യജ്ഞനങ്ങളും, അടങ്ങിയ ഭക്ഷ്യ കിറ്റ്, മാസ്ക്, സാനി റെറസർ എന്നിവ വീടുകളിൽ എത്തി വിതരണം ചെയ്തു. വിതരണത്തിൻ്റെ ഉദ്ഘാടനം ക്ലബ് പ്രസിഡൻ്റ് ലാലു ജോസ് കാച്ചപ്പിള്ളി നിർവ്വഹിച്ചു.

താലൂക്ക് ആശുപത്രി, ഫയർസ്റ്റേഷൻ എന്നീ സർക്കാർ സ്ഥാപനങ്ങളിലും ഹാൻഡ് വാഷ്, മാസ്ക് വിതരണം ചെയ്തു. മുനിസിപ്പൽ കൗൺസിലർ പ്രിൻസി എൽദോസ്, ക്ലബ്ബ് സെക്രട്ടറി ജോർജ് എടപ്പാറ, ട്രഷറർ മേരീ ദാസൻ, അഡ്മിനിസ്ട്രേറ്റർ പി.വി എൽദോ വൈസ് പ്രസിഡൻ്റ് ബിനോയി തോമസ് എന്നിവർ നേതൃത്വം നല്കി.

You May Also Like