Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ ചുമട്ടതൊഴിലാളി കൂലി വർദ്ധനവിൽ സമവായമായി

കോതമംഗലം : കോതമംഗലം ലേബർ ഓഫീസർ കെ. എ ജയപ്രകാശിൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയുടെ അടിസഥാനത്തിൽ ചുമട്ടതൊഴിലാളി കൂലി വർദ്ധനവിൽ സമവായമായി.ടൗൺ,അങ്ങാടി, തങ്കളം പ്രദേശങ്ങളിലെ തൊഴിലാളികളുടെ കൂലി വർദ്ധനവ് സംബന്ധിച്ച് കേരള വ്യാപാരി വ്യവസായി സമിതി,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കന്മാരും ചുമട്ടുതൊഴിലാളി നേതാക്കന്മാരും മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ധാരണയായി.

നിലവിലുള്ള കൂലിയിൽ നിന്നും പതിമൂന്നര ശതമാനം വർദ്ധനവ് വരുത്തുന്നതിന് ഉഭയകക്ഷി സമ്മതപ്രകാരം തീരുമാനിച്ചു.ഈ വർദ്ധനവ് ഫെബ്രുവരി 20മുതൽ പ്രാബല്യത്തിൽ വരുന്നതും 2025ഫെബ്രുവരി 19വരെ കാലാവധി ഉണ്ടായിരിക്കുകയും ചെയ്യുന്നതാണ്.

വിവിധ ദിവസങ്ങളിലായി നടന്ന ചർച്ചകളിൽ വ്യാപാരി സമിതി ഏരിയാ സെക്രട്ടറി കേ. എ നൗഷാദ്,, പ്രസിഡൻ്റ് എം. യു അഷറഫ്,സജി മാടവന,ബാബു പോൾ,എം.പി ബഷീർ എന്നിവരും കെവിവിഎസ് നേതാക്കളായ എൽദോ വർഗ്ഗീസ്, ഇ.കേ സേവ്യർ ,ബിനു ജോർജ്‌ജ് എന്നിവരും , തൊഴിലാളി നേതാക്കളായ സി പി എസ് ബാലൻ,റോയ് കെ പോൾ,എം എസ് ജോർജ്ജ്,അബു മൊയ്തീൻ.കെ.എം ബഷീർ എന്നിവരും പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...

error: Content is protected !!