Connect with us

Hi, what are you looking for?

NEWS

കോതമംഗലം, കുട്ടമ്പുഴ സ്വദേശികൾക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

കോതമംഗലം : എറണാകുളം ജില്ലയിൽ ഇന്ന് 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള വൈറ്റില സ്വദേശി, ജൂൺ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കൂനമ്മാവ് സ്വദേശി, ജൂൺ 19 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള പള്ളുരുത്തി സ്വദേശി, ജൂൺ 14ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ചുള്ളിക്കൽ സ്വദേശി, ജൂൺ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള ഇടപ്പള്ളി സ്വദേശി, ജൂൺ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 52 വയസുള്ള കളമശ്ശേരി സ്വദേശി, ജൂൺ 18ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കുട്ടമ്പുഴ സ്വദേശി, ജൂൺ 22 ന് കുവൈറ്റ് – കോഴിക്കോട് വിമാനത്തിലെത്തിയ 34 വയസുള്ള പാറക്കടവ് സ്വദേശി, ജൂൺ 16ന് സെക്കന്ദരാബാദിൽ നിന്ന് റോഡ് മാർഗം എത്തിയ 48 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 24 ന് മംഗള എക്സ്പ്രസിൽ ഡെൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ 56 വയസുള്ള റെയിൽവേ ജീവനക്കാരനായ തമിഴ്നാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം,കാക്കനാട്,
എറണാകുളം, 27/6/20, ബുള്ളറ്റിൻ – 6.15 PM

You May Also Like