കോതമംഗലം: കോഴിപ്പിള്ളി പുഴയുടെ തീരത്ത് ചതുപ്പിൽ അകപ്പെട്ട ഗർഭിണിയായ പശുവിനെ രക്ഷിച്ചു. കോതമംഗലം കോഴിപ്പിള്ളി പരണായിൽ മാത്യുവിന്റെ പശുവാണ് മേയുന്നതിനിടയിൽ പുഴയുടെ തീരത്ത് ചതുപ്പിൽ വീണ് പോയത്. രക്ഷപ്പെടുത്തുന്നതിന് ഉടമസ്ഥൻ ശ്രമിച്ചിട്ടും കഴിയാത്തിനെത്തുടർന്ന് കോതമംഗലം അഗ്നി രക്ഷാനിലയത്തിൽ അറിയിക്കുകയായിരുന്നു. ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ കെ.എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാസേന ബെൽറ്റ് ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി കരയിൽ എത്തിച്ചു. സേനാംഗളായ ബെന്നി മാത്യൂസ്, പ്രതീപ് മുഹമ്മദ് ഷിബിൽ .എസ്.എൻ, എസ് .അൻഷാദ്, ആർ.രഞ്ജിത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.