കവളങ്ങാട് : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നെല്ലിമറ്റം കോളനിപടിയിൽ നിയന്ത്രണം വിട്ട കാർ ബസ്‌സ്റ്റോപ്പിൽ ഇടിച്ച ശേഷം തലകീഴായ് മറിഞ്ഞു. തിങ്കൾ രാത്രി 9.30 തോടെയാണ് അപകടം നടന്നത്. ഇടുക്കി രാജാക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. രാജാക്കാട് ജോസ്ഗിരി സ്വദേശി കോയിത്തറ സ്റ്റീഫൻ , കൊച്ചുപ്പ് സ്വദേശി കളത്തിപ്പറമ്പിൽ നോബിൾ ജോസഫ് എന്നിവർ മുവാറ്റുപുഴ, പേഴക്കാപ്പിള്ളി സബൈൻ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ആണ് വളവോട് കൂടിയ റോഡിൽ കാർ നിയന്ത്രണം വിട്ട് അപകടത്തിലായത്. നിസ്സാര പരിക്കുകളോടെ കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
