കോതമംഗലം : സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 25 ഏക്കർ തരിശു ഭൂമിയിൽ കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കി വരുന്ന സമ്പൂർണ നെൽകൃഷി പദ്ധതിയുടെ ഭാഗമായ കരനെൽ കൃഷിയുടെ കൊയ്ത്ത് ഉത്സവത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. വലിയപാറയിൽ തിരുതാളി അലക്സാണ്ടറുടെ വസ്തുവിലെ കൃഷിയിടത്തിലാണ് കൊയ്ത്ത് ഉത്സവം നടത്തിയത്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു പി വി,അഗ്രികൾച്ചർ ഓഫീസർ സാജു,ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് വി എം ബിജുകുമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ,മുനിസിപ്പൽ കൗൺസിലർ പി ആർ ഉണ്ണികൃഷ്ണൻ, എം വി സാൻ്റു തുടങ്ങിയവർ പങ്കെടുത്തു.
