Connect with us

Hi, what are you looking for?

CRIME

ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട കോതമംഗലം സ്വദേശിയെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു.

കോതമംഗലം : റൂറൽ ജില്ലയിൽ നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഒരു പ്രതിയുടെ കൂടി ജാമ്യം റദ്ദാക്കി ജയിലിലടച്ചു. ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട കോതമംഗലം കറുകടം മറ്റത്തിൽ വീട്ടിൽ മിഥുൻ ലാൽ (19) ന്‍റെ ജാമ്യമാണ് റദ്ദാക്കിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പോക്സോ കേസിൽ പ്രതിയായ ഇയാൾക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ലംഘിച്ച് കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് മോഷണ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് പോക്സോ കോടതി ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചത്.

നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുന്നുണ്ടോയെന്ന്‍ നിരീക്ഷിച്ചു വരികയാണെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു. നിലവിൽ ഇരുപത്തിയെട്ട് പേരുടെ ജാമ്യം റദ്ദാക്കുകയും ജാമ്യ വ്യവസ്ഥകൾ ലംഘിച്ച നൂറ്റിപതിനാറ് പേരുടെ ജാമ്യം റദ്ദാക്കുന്നതിനായി റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

You May Also Like