Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സിസ്റ്റര്‍ വിക്ടിമ കോടമുള്ളില്‍ എസ്എച്ച് അന്തരിച്ചു.

കോതമംഗലം : തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സിസ്റ്റര്‍ വിക്ടിമ കോടമുള്ളില്‍ എസ്എച്ച് (86) അന്തരിച്ചു. സംസ്കാരം ഇന്ന് (17.08.2022, ബുധന്‍) രാവിലെ 10ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത അരിക്കുഴ കോടമുള്ളില്‍ പരേതരായ കുര്യാക്കോസ് – റോസ ദമ്പതികളുടെ മകളാണ്. കെ.കെ. ജോണ്‍ കോടമുള്ളില്‍, കെ.കെ. പോള്‍ കോടമുള്ളില്‍, പരേതയായ സിസ്റ്റര്‍ ഡാമിയന്‍ കോടമുള്ളില്‍ എസ്എച്ച് (കോതമംഗലം പ്രോവിന്‍സ്) എന്നിവര്‍ സഹോദരങ്ങളാണ്.
റവ. ഫാ. മാത്യൂസ് ജോണ്‍ കോടമുള്ളില്‍ (എം എസ് എഫ് എസ്, നാഗപ്പൂര്‍ പ്രോവിന്‍സ്), റവ. ഫാ. സാന്റോ ജോണ്‍ കോടമുള്ളില്‍ (എം എസ് എഫ് എസ്, പൂനാ പ്രോവിന്‍സ്), റവ. സിസ്റ്റര്‍ ലിജി റോസ് എസ്എച്ച് (കോതമംഗലം പ്രോവിന്‍സ്), റവ. സിസ്റ്റര്‍ ലൂസി എസ്എച്ച് (തലശ്ശേരി പ്രോവിന്‍സ്), റവ. സിസ്റ്റര്‍ ആഷ്ലി, റവ. സി. ഷാരോണ്‍, റവ. സിസ്റ്റര്‍ അയോണ (എസ്ഡി, കോതമംഗലം പ്രോവിന്‍സ്) എന്നിവര്‍ സഹോദര മക്കളാണ് . റവ. ഫാ. സിറിയക് കോടമുള്ളില്‍ (റോം), പരേതനായ ജോസ് കോടമുള്ളില്‍ (കോതമംഗലം രൂപത) എന്നിവര്‍ സഹോദര പൗത്രരും പരേതനായ റവ. ഫാ. പോള്‍ കോടമുള്ളില്‍ (കോതമംഗലം രൂപത) പരേതയുടെ പിതാവിന്‍റെ സഹോദരനുമാണ്. സിസ്റ്റര്‍ വിക്ടിമ മുതലക്കോടം, ആയവന, നാകപ്പുഴ, നെടിയകാട്, പൈങ്കുളം എന്നീ സ്കൂളുകളില്‍ അധ്യാപികയായും ആയവന എസ്എച്ച് കോണ്‍വെന്‍റില്‍ ദീര്‍ഘകാലം സ്ഥിരാംഗവുമായിരുന്നു.

You May Also Like