Connect with us

Hi, what are you looking for?

CRIME

കോതമംഗലം നഗരമധ്യത്തിലെ ബഹുനിലക്കെട്ടിടത്തില്‍ ചാരായം വാറ്റിയ 3 പേർ അറസ്റ്റില്‍.

കോതമംഗലം : കോതമംഗലത്ത് ഫ്ളാറ്റ് സമുച്ചയത്തിലെ ടെറസിൽ ചാരായം വാറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോതമംഗലം, മലയൻകീഴ് സ്വദേശി തുരുത്തേൽ ജോണി (45), മാലിപ്പാറ സ്വദേശി പുത്തൻപുരയ്ക്കൽ ബേസിൽ ( 25), കുടമുണ്ട സ്വദേശി പരുത്തിമാലി അനീഷ് (32) എന്നിവരാണ് പിടിയിലായത്. ഈ ഫ്ളാറ്റ് സമുച്ചയത്തിൻ്റെ സെക്യൂരിറ്റി ജീവനക്കാരനാണ് പിടിയിലായ ജോണി. മറ്റു പ്രതികളായ ബേസിലും, അനീഷും സുഹൃത്തുക്കളാണ്. വാഹനപരിശോധനയ്ക്കിടെ മദ്യപിച്ചെത്തിയ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മൂന്നുനില ഫ്ളാറ്റ് സമുച്ചയത്തിൻ്റെ മുകളിലെ വാറ്റു കേന്ദ്രത്തെ കുറിച്ച് സൂചന ലഭിച്ചത്.

You May Also Like