കോതമംഗലം: കോതമംഗലം ഫോറസ്റ്റ് ഓഫീസിന്റെ ചുറ്റുമതിൽ അപകടാവസ്ഥയിൽ : വനം വകുപ്പിന് നിസംഗത. നിത്യേനെ നൂറ് കണക്കിന് വാഹനങ്ങളും, കാൽനട യാത്രക്കാരും കടന്നുപോകുന്ന
കോതമംഗലം എകെജി ഭവന് സമീപമുള്ള ചുറ്റുമതിലാണ് വർഷട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം അപകടം വിളിച്ചു വരുത്തുന്നത്. ഞായർ രാവിലെ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണിരുന്നു. തലനാരിഴക്കാണ് അതുവഴി വന്ന ഓട്ടോറിക്ഷ യാത്രികർ രക്ഷപ്പെട്ടത്. കാലപ്പഴക്കം ചെന്ന മതിൽ പൊളിച്ച് നീക്കണമെന്ന വർഷങ്ങളായിട്ടുള്ള നാട്ടുകാരുടെയും യാത്രക്കാരുടേയും ആവശ്യം അവഗണിക്കുകയാണ് വനം വകുപ്പ് അധികൃതർ. അടിയന്തിരമായി വനം വകുപ്പ് ഇടപെട്ട് തകർന്ന ചുറ്റു മതിൽ പുനർ:നിർമ്മിക്കണമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി പി പി മൈതീൻ ഷാ ആവശ്യപ്പെട്ടു.
