Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള മാരാർ സാറിന്റെ മകൻ സുമനസ്സുകളുടെ സഹായം തേടുന്നു.

കോതമംഗലം: വിദ്യാഭ്യാസ തലസ്ഥാനമായി കോതമംഗലം മാറുന്നതിന് മുൻപ് നമ്മൾ ഏറ്റവും കൂടുതൽ കേട്ട് പതിഞ്ഞ ഒരു പേരായിരുന്നു ന്യൂ ഔവർ കോളേജ്. കൗമാര വിദ്യാഭ്യാസത്തിന്റെ പരിശീലനക്കളരിയിൽ വിദ്യ അഭ്യസിച്ച ആയിരക്കണക്കിന് കോതമംഗലം നിവാസികൾക്ക് മധുരിക്കുന്ന ഓർമ്മകൾ സമ്മാനിക്കുന്ന ഇടം കൂടിയായിരുന്നു ഈ കലാലയം. കോതമംഗലത്തെ ആദ്യകാല കോളേജായ ന്യൂ ഔവർ കോളേജ് പ്രിൻസിപ്പാളായിരുന്ന വിശ്വനാഥമാരാർ ഏവർക്കും പ്രിയപ്പെട്ട ഗുരുനാഥൻ കൂടിയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം അദ്ദേഹം വിടപറയുമ്പോൾ അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് വിശ്വനാഥ് (43) ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ലിസ്സി ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു.

ന്യൂ ഔവർ കോളേജിന്റെ അടച്ചു പൂട്ടലും, മാരാർ സാറിന്റെ വിയോഗവും സാമ്പത്തിക പരാധീനകളും കൂടിയായപ്പോൾ ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി മുട്ടാത്ത വാതിലുകൾ കുറവാണ്. സ്നേഹ നിധികളായ നാട്ടുകാരുടെ കരുതൽ ഒന്നുകൊണ്ടുമാത്രമാണ് ചികിത്സ തുടർന്നുകൊണ്ടിരിക്കുന്നത്. ആഴ്ചയിൽ 2 വീതം ഡയാലിസിസ് ചെയ്തു വരുന്ന മാരാർ സാറിന്റെ മകന് ഒരു കൈത്താങ്ങാകുവാൻ നമുക്കും പരിശ്രമിക്കാം.

ശ്രീജിത്ത് വിശ്വനാഥ്

Account Holder Name: Sreejith Viswanath.

A/C : 10080 1004062 06.

IFSC: FDRL0001008

Federal Bank.

Kothamangalam Branch

Phone  – 9846277906

You May Also Like