കോതമംഗലം : അസം സ്വദേശി മയക്കു മരുന്നുമായി കോതമംഗലത്ത്പിടിയിൽ. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സ്സൈസ് സംഘം രാത്രി കോതമംഗലം ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ ആണ് അസം നാഗോൻ സ്വദേശി അക്കിബുൽ ഇസ്ലാം (23) 20 ഗ്രാം ബ്രൗൺ ഷുഗറുമായി തങ്കളം ബസ് സ്റ്റാൻഡിൽ നിന്ന് പിടിയിലായത്. പെരുമ്പാവൂർ താമസിക്കുന്ന അസം സ്വദേശി എക്ദിൽ എന്നയാളിലിൽ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങി കോതമംഗലത്തു വിവിധ പ്രദേശങ്ങളിൽ ചില്ലറ വില്പനക്ക് എത്തിയപ്പോൾ ആണ് ഇയാൾ എക്സ്സൈസ് പിടിയിലായത്.
എക്ദിൽ കുടുംബ സമ്മേതം അസം മിൽ പോയി വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിൽ എത്തിച്ചു കച്ചവടം ചെയ്യുന്നതായി പ്രതിയിൽ നിന്ന് വിവരം ലഭിച്ചു. പ്രതി പത്തു വർഷം വരെ കഠിന തടവും ജാമ്യം കിട്ടാത്ത കുറ്റവും ആണ് ചെയ്തിരിക്കുന്നത്. റെയ്‌ഡിന് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപ്, PO കെ എ നിയാസ്, എ ഈനേതൃത്വം നൽകി സിദ്ധിക്ക് സിഇഒ മാരായ പി റ്റി രാഹുൽ, എം എം നന്ദു ഡ്രൈവർ ബിജു പോൾ എന്നിവർ പങ്കെടുത്തു.