കോതമംഗലം : തോട് പുറമ്പോക്ക് ഇനത്തിൽപ്പെട്ട ഭൂമി ബിജി ഷിബു തെക്കുംപുറം എന്നയാൾ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നുള്ള പരാതിയിൽ നടപടിയെടുത്ത് അധികാരികൾ. കോതമംഗലം വില്ലജ് 1068/2 നമ്പറിൽ പെട്ട 18.112 സെന്റ് സർക്കാർ ഭൂമി ഇന്ന് ഒഴിപ്പിച്ചു സർക്കാർ അധീനതയിലേക്ക് കണ്ടുകെട്ടുകയായിരുന്നു. കോടതി ഉത്തരവുകൾ പ്രകാരം നടപടികൾ മുൻവർഷങ്ങളിൽ ആരഭിച്ചിരുന്നതാണ്. ബിജി ഷിബു ഹൈകോടതിക്കും, മുവാറ്റുപുഴ റെവന്യൂ ഡിവിഷൻ ഓഫീസർക്ക് മുൻപാകെയും അപ്പീലുകൾ സമർപ്പിക്കുകയായിരുന്നു.
ജില്ലാ സർവ്വേ സുപ്രണ്ടെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ സെച്ചിന്റെ അടിസ്ഥാനത്തിൽ ആണ് തോട് പുറമ്പോക്ക് ഭൂമിയുടെ ഗണത്തിൽ പെട്ട കൈയേറ്റ സ്ഥലം ഒഴിപ്പിച്ചു കോതമംഗലം മുൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയത്. കോതമംഗലം തഹസിൽദാർ റേച്ചൽ കെ വര്ഗീസ്, ഭൂരേഖ തഹസിൽദാർ കെ.എം നാസർ എന്നിവരുടെ നേതൃത്വത്തിലുള്ള റെവന്യൂ സംഘം പോലീസിന്റെയും കോതമംഗലം മുൻസിപ്പൽ സെക്രട്ടറിയുടെയും സാനിത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.