Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഈ വർഷം നടപ്പാക്കുന്ന പദ്ധതികളായ സ്കൂളുകളിൽ ബാഗ് വിതരണം, പ്രമേഹ , ക്യാൻസർ ,രോഗ നിർണ്ണയ ക്യാമ്പുകൾ, ഭക്ഷണ വിതരണം, പുഴ ,തോടു ശുചീകരണം, സൗജന്യ ചികിൽസാ സഹായം, തുടങ്ങിയ വിവിധ സേവന പ്രവർത്തനങ്ങൾക്കു തുടക്കമായി. അതിന്റെ ഭാഗമായി തലക്കോട് ഗവ: പ്രൈമറി സ്കൂളിൽ , സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.

ലയൺസ് ക്ലബ് പ്രസിസന്റ് ജോർജ് എടപ്പാറ സ്കൂൾ ഹെഡ് മാസ്റ്റർ സതീഷ് ബാബുവിന് ബാഗ് നല്കിക്കൊണ്ട് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ലബ് വൈസ് പ്രസി. അഡ്വ ജി. രാജു , ട്രഷറർ ബിനോയി തോമസ്, മുൻ പ്രസിഡന്റ് പി.വി എൽദോ , സജിത്ത് എം., സജീവ് കെ.ജി, സിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.

You May Also Like