Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്ബിൻ്റെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം.

കോതമംഗലം: ഈസ്റ്റ് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സേവന പ്രവർത്തനങ്ങൾക്കു തുടക്കമായി. ഓൺലൈൻ വിദ്യാഭ്യാസത്തിനായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വിദ്യാദർശൻ പ്രോജക്ട് മുഖേന എൽ.ഇ.ഡി ടിവി കൾ, ഡയ ബെററിക് രോഗികൾക്ക് പരിശോധനക്കായി ഗ്ലൂക്കോമീറ്ററുകൾ വിതരണം, കോവിഡ് പ്രതിരോധത്തിനായി സാനിറ്റൈസറും, സ്റ്റാൻഡും എന്നിവ ഓട്ടോറിക്ഷകളിലും, മുച്ചക്ര വാഹനങ്ങൾക്കും വിതരണം ചെയ്തു. റോട്ടറി ഭവനിൽ നടന്ന ചടങ്ങ് ലയൺസ് ഡിസ്ട്രിക്റ്റ് വൈസ് ഗവർണ്ണർ ഡോ.ജോസഫ് മനോജ് ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസി.പി.വി എൽദോ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ജോർജ് എടപ്പാറ, ട്രഷറർ കെ.ഒ ഷാജി, ഭാരവാഹികളായ ലൈജു ഫിലിപ്പ്, ടി.പി മേരീ ദാസൻ, ഷാജു ആൻ്റണി, ബിനോയി തോമസ്, സണ്ണി ജോസഫ് എന്നിവർ പ്രസംഗിച്ചു.

You May Also Like