Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു.

കോതമoഗലം: ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡൻ്റ് ലാലു ജോസ് കാച്ചപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസ്ടിക്റ്റ് വൈസ് ഗവർണ്ണർ ഡോ ജോസഫ് സ്ഥാനാരോഹണം നടത്തി. എൽദോ പി വി (പ്രസിഡൻ്) ജോർജ് എടപ്പാറ സെക്രട്ടറി, ഷാജി കെ.ഒ ട്രഷറർ, ലൈജു ഫിലിപ്പ് അഡ്മിനിസ്ട്രേറ്റർ, വൈസ് പ്രസിഡൻ്റുമാരായി ജി.രാജു, മേരീ ദാസൻ ടി പി, ഷാജു ആൻ്റണി എന്നിവർ സ്ഥാനമേറ്റു.

ഈ വർഷം ഡിസ്ട്രിറ്റ് പ്രോജക്ടുകളായി കുട്ടികൾക്ക് വിദ്യാദർശൻ പദ്ധതിയിലൂടെ എൽ ഇ ഡി ടിവി, ഡയബിറ്റിക് പരിശോധനക്കായി ഗ്ലൂക്കോമീറ്റർ വിതരണം, ഓട്ടോറിക്ഷകളിൽ സാനിറ്റൈസറും സ്റ്റാൻഡും ഫിറ്റു ചെയ്യൽ, വീടു പുനരുദ്ധാരണം, പാലിയേറ്റിവ് കെയർ മുതലായ പദ്ധതികൾ ഈ വർഷം നടപ്പിലാക്കുന്നതിനും തീരുമാനിച്ചു. ജി.രാജു ,അജിമോൻ മാത്യു, സണ്ണി പൗലോസ്, ബിനോയി തോമസ്, അഡ്വ: ബിജുകുമാർ എന്നിവർ പങ്കെടുത്തു.

You May Also Like