കോതമംഗലം: മാധ്യമ രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട പിന്നിട്ട ദേശാഭിമാനി ലേഖകൻ ജോഷി അറയ്ക്കലിനെ
വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി ആദരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽ കുമർ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡൻ്റ് എം യു അഷറഫ് അധ്യക്ഷനായി. ആൻ്റണി ജോൺ എംഎൽഎ ,
സമിതി ജില്ലാ സെക്രട്ടറി സി കെ ജലീൽ, പ്രസിഡൻ്റ് റോബിൻ വൻനിലം ജില്ലാ ട്രഷറർ അബ്ദുൽ വാഹിദ്, സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി , കെ എം പരീത് ,കെ എ നൗഷാദ് , സി ഇ നാസർ , കെ എം ബഷീർ,
കെ എ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
