Connect with us

Hi, what are you looking for?

NEWS

സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറിയായി കെ എ ജോയിയേയും, 21 അംഗ ഏരിയ കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

കോതമംഗലം : സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറിയായി കെ എ ജോയിയേയും 21 അംഗ ഏരിയ കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. സിപിഎം കോതമംഗലം ഏരിയ സെക്രട്ടറിയായി കോട്ടപ്പടി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയ കെ എ ജോയിയെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറിയായ ആർ അനിൽകുമാർ മൂന്നു ടെം പൂർത്തിയാക്കിയതിനെ തുടർന്ന് ഒഴിഞ്ഞ ഒഴിവിലേക്കാണ് കെ എ ജോയിയെ തെരഞ്ഞെടുത്തത്.ഇന്ന് സമാപിച്ച ഏരിയ സമ്മേളനത്തിൽ ഐക്യകണ്ഠേനയാണ് കെ എ ജോയി സെക്രട്ടറിയായി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപെട്ടത്. കോട്ടപ്പടി മുൻ പഞ്ചായത്ത് പ്രസിഡണ്ടും മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ഡി വൈ എഫ് ഐ മുൻ കോതമംഗലം ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു കെ എ ജോയി. നിലവിൽ സിഐടിയു കോതമംഗലം ഏരിയ സെക്രട്ടറി സ്ഥാനം വഹിച്ചു വരികയായിരുന്നു. കഥാപ്രസംഗ കലാകാരനും കാർട്ടൂണിസ്റ്റുമാണ് കെ എ ജോയി.

ആർ അനിൽ കുമാർ , കെ എ ജോയി ,പി എം മുഹമ്മദാലി ,കെ കെ ശിവൻ ,പി എം അഷറഫ് , കെ ജി ചന്ദ്രബോസ്, ബിജു പി നായർ , പി എം മജീദ് ,റഷീദ സലീം ,കെ എം പരീത് , സി പി എസ് ബാലൻ , പി പി മൈതീൻ ഷാ ,കെ പി മോഹനൻ, സുധ പത്മജൻ , സാബു വർഗീസ് ,പി എൻ കുഞ്ഞുമോൻ , കെ കെ ഗോപി ,പി കെ പൗലോസ് , ആൻ്റണി ജോൺ എം എൽ എ, കെ പി ജയകുമാർ , ആദർശ് കുര്യാക്കോസ് എന്നിവരാണ് എരിയ കമ്മറ്റി അംഗങ്ങൾ.

കോതമംഗലത്തിൻ്റെ ടൂറിസം മേഖലയിലെ സമഗ്ര വികസനത്തിന് ആലുവ – മൂന്നാർ രാജപാത പുനർനിർമ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് സി പി ഐ എം കോതമംഗലം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു . ഭൂതത്താൻകെട്ട് ,തട്ടേക്കാട് , ഇടമലയാർ ടൂറിസം മേഖലകളെ സംയോജിപ്പിച്ച് കോതമംഗലത്തെ ടൂറിസം ഹബ്ബാക്കി മാറ്റണമെന്നും , വന്യ മൃഗശല്യവും ,കുട്ടമ്പുഴ പഞ്ചായത്തിലെ പട്ടയപ്രശ്നവും പരിഹരിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു . കെ എ ജോയി പ്രമേയവും , റഷീദ സലീം ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിക്കൽ , ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു . സംസ്ഥാന കമ്മറ്റിയംഗം എസ് ശർമ്മ , ജില്ലാ സെക്രട്ടറിയേറ്റംഗം പി എം ഇസ്മായിൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

 

You May Also Like

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

NEWS

കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കോതമംഗലം : താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ. വാരപ്പെട്ടി, കോട്ടപ്പടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പാമ്പുകളെ പിടികൂടിയത്. ഇതിന് മുൻപ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ നിന്നും മലമ്പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു....

error: Content is protected !!