കോതമംഗലം : കോവിഡാനാന്തര ചികിൽസക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ. പി. സി സി മൈനോറിറ്റി സെൽ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരത്തിൽ സർക്കാർ ആശുപതി ഇട്ട് നടത്തിയ പ്രതീകാത്മക സമരം നഗരത്തിന് കൗതുകമായി. കോതമംഗലം മുൻസിപ്പൽ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സമരത്തിൻ്റെ ഉദ്ഘാടനം അഡ്വ: മാത്യു കുഴൽനാടൻ എം എൽ എ നിർവ്വഹിച്ചു, പ്രസിഡൻ്റ് സത്താർ വട്ടക്കുടി അദ്ധ്യക്ഷനായി.
നേതാക്കളായ കെ പി ബാബു ,പി പി ഉതുപ്പാൻ ,കെ എം ഹാരിസ് ,അഡ്വ അബു മൊയ്തീൻ ,എം എസ് എൽദോസ് , പി എ എം ബഷീർ ,പി എം നവാസ് ,റോയ് കെ പോൾ ,ഷമീർ പനക്കൽ ,അനൂപ് ഇട്ടൻ , സീതിമുഹമ്മദ് ,സോണിയ ബേസിൽ ,അഡ്വ.സിജു എബ്രാഹാം ,പി എ പാദുഷ ,പരീത് പട്ടമാവുടി, ജോർജ് വർഗീസ് ,ജെസ്സി സാജു ,വിൽസൺ തോമസ് , എ ബിനബിച്ചം കുടി , എൽദോസ് കീച്ചേരി ,എം വി റെജി ,അലി പടിഞാറച്ചാലി ,പ്രവീൺ എം എം ,ചന്ദ്രലേഖ ശശിധരൻ ,ബഷീർ നെടുവഞ്ചേരി ,അസീസ് നാന്നോളം എന്നിവർ സംബന്ധിച്ചു.
youtube abonnees kopen