Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 246 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,10,68,239 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4105 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

കൊറോണ കൺട്രോൾറൂം
എറണാകുളം 22/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 246 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 233
• ഉറവിടമറിയാത്തവർ – 8
• ആരോഗ്യ പ്രവർത്തകർ- 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 17
• തുറവൂർ – 10
• എളംകുന്നപ്പുഴ – 9
• തിരുവാണിയൂർ – 9
• ഏലൂർ – 8
• തൃപ്പൂണിത്തുറ – 7
• നെടുമ്പാശ്ശേരി – 7
• എളമക്കര – 5
• കടുങ്ങല്ലൂർ – 5
• കളമശ്ശേരി – 5
• കാലടി – 5
• ഞാറക്കൽ – 5
• മരട് – 5
• അങ്കമാലി – 4
• എടത്തല – 4
• കലൂർ – 4
• കീഴ്മാട് – 4
• കുന്നത്തുനാട് – 4
• കുമ്പളങ്ങി – 4
• കോതമംഗലം – 4
• ചൂർണ്ണിക്കര – 4
• ചേന്ദമംഗലം – 4
• തോപ്പുംപടി – 4
• പായിപ്ര – 4
• വെണ്ണല – 4
• വൈറ്റില – 4
• ശ്രീമൂലനഗരം – 4
• അതിഥി തൊഴിലാളി – 2
നാലിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കറുകുറ്റി, കുട്ടമ്പുഴ, ചേരാനല്ലൂർ, പാലാരിവട്ടം, പെരുമ്പാവൂർ, ഫോർട്ട് കൊച്ചി, മലയാറ്റൂർ നീലീശ്വരം, ആവോലി, ഇടപ്പള്ളി, കടവന്ത്ര, കിഴക്കമ്പലം, കുന്നുകര, തമ്മനം, തേവര, നോർത്തുപറവൂർ, പല്ലാരിമംഗലം, പള്ളിപ്പുറം, പള്ളുരുത്തി, പാറക്കടവ്, പിണ്ടിമന, പിറവം, പോത്താനിക്കാട്, മാറാടി, മുളന്തുരുത്തി, മുളവുകാട്, മൂവാറ്റുപുഴ, രായമംഗലം, വാഴക്കുളം, അയ്യപ്പൻകാവ്, ആയവന, എറണാകുളം സൗത്ത്, ഒക്കൽ, കരുമാലൂർ, കവളങ്ങാട്, കാഞ്ഞൂർ, കീരംപാറ, കൂവപ്പടി, ചിറ്റാറ്റുകര, ചെല്ലാനം, തിരുമാറാടി, നായരമ്പലം, പച്ചാളം, പാമ്പാക്കുട, മഞ്ഞപ്ര, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, മഴുവന്നൂർ, മുടക്കുഴ, മുണ്ടംവേലി, മൂക്കന്നൂർ, രാമമംഗലം, വടക്കേക്കര, വടുതല, വേങ്ങൂർ,
• ഇന്ന് 389 പേർ രോഗ മുക്തി നേടി.
• ഇന്ന് 1651 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1542 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27599 ആണ്.
• ഇന്ന് 48 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 91 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9328 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 46
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 14
• പി വി എസ് – 60
• ജി എച്ച് മൂവാറ്റുപുഴ- 22
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 4
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 10
• സഞ്ജീവനി – 14
• സിയാൽ- 35
• സ്വകാര്യ ആശുപത്രികൾ – 474
• എഫ് എൽ റ്റി സികൾ – 125
• എസ് എൽ റ്റി സി കൾ- 174
• വീടുകൾ- 8342
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9574 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4578 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 195 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 102 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ ഇരുപത്തൊന്നാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു.
• വാർഡ് തലത്തിൽ 4886 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!