കോതമംഗലം : കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റതിനേ തുടര്‍ന്ന് ഡിഎംഒ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് പരിശോധന നടത്തിയത്. കോതമംഗലം മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. കോതമംഗലം സബ്സ്റ്റേഷൻപ്പടി മുതൽ കക്കടാശേരി വരെ ദേശീയപാതയ്ക്ക് ഇരുവശത്തായുള്ള 15ഓളം ഹോട്ടലുകളിലും ബേക്കറികളിലുമാണ് പരിശോധന നടത്തിയത്. നോട്ടീസ് നൽകിയ 12 ഹോട്ടലുകളിൽനിന്ന് പിഴ ഈടാക്കും. പിടിച്ചെടുത്ത പഴകിയ ഭക്ഷ്യ യോഗ്യമല്ലാത്ത വസ്തുക്കൾ നഗരസഭയിൽ പ്രദർശിപ്പിക്കുകയും ചെയ്‌തു.
ദിവസങ്ങളോളം പഴക്കമുള്ള മത്സ, ഇറച്ചി വിഭവങ്ങൾ പിടിച്ചെടുത്തവയിൽ പെടുന്നു. പ്രാഥമിക നടപടിയെന്ന രീതിയിൽ കടകൾക്ക് നോട്ടീസ് നൽകുകയും, തുടർന്നും പരിശോധന ഉണ്ടാകുമെന്നും അധികൃതർ വെളിപ്പെടുത്തി. ശുചിത്വത്തില്‍ വീഴ്ചവരുത്തിയ ഹോട്ടലുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ കൂട്ടിച്ചേർത്തു. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഈ ഹോട്ടലുകളിൽ പരിശോധന നടത്തുമെന്ന് ഹെൽത്ത് സൂപ്പർവൈസർ ജോ ഇമ്മാനുവൽ പറഞ്ഞു.