Connect with us

Hi, what are you looking for?

CHUTTUVATTOM

ഓണ കിറ്റ് വിതരണം നടത്തി.

കോതമംഗലം: INTUC മലയിൻകീഴ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ INTUC തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. KPCC നിർവാഹക സമിതിയംഗം മുനിസിപ്പൽ മുൻ ചെയർമാൻ KP ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രിൻസ് വർക്കി അദ്ധ്യക്ഷനായി.കോവിഡ് കാലത്ത് കാലത്ത് തൊഴിലില്ലായ്മ്മ രൂക്ഷമായ സാഹചര്യത്തിൽ INTUC മലയൻകീഴ് യുണിറ്റ് കമ്മിറ്റിയുടെ കിറ്റ് വിതരണം തൊഴിലാളികളുടെ കുടുംബത്തിന് കൈത്താങ്ങാണെന്നും ഈ പ്രവർത്തനം മറ്റുള്ളവർക്ക് മാതൃകപരമാണെന്നും KP ബാബു ഉദ്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു. യൂണിറ്റ് സെക്രട്ടറി വി.വി കുഞ്ഞപ്പൻ,ബേസിൽ തണ്ണിക്കോടൻ, എബി കുര്യാക്കോസ്,ജെയിൻ ജോസ് എന്നിവർ സംസാരിച്ചു. 50 തൊഴിലാളികൾക്കാണ് കിറ്റ് വിതരണം നടത്തിയത്.

You May Also Like