Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സദസ്സ് സംഘടിപ്പിച്ചു.

കോതമംഗലം : സഭാതർക്കം, ശാശ്വത സമാധാനത്തിന് നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സദസ്സ് സംഘടിപ്പിച്ചു. യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ സർക്കാർ നടപ്പാക്കുന്നതിനു വേണ്ടി ശനിയാഴ്ച മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത സൗഹാർദ സദസ്സ് കോതമംഗലം ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി ജോർജിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.

കോതമംഗലം നിയോജക മണ്ഡലം എംഎൽഎ ആന്റണി ജോൺ, യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, ഏലിയാസ് മാർ യൂലിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തിൽ കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ ടോമി പ്രമേയം അവതരിപ്പിച്ചു. ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ എം ബഷീർ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസി സാജു, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി .സി ചാക്കോ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയം മുൻമന്ത്രി ടി യു കുരുവിള, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം. എസ് എൽദോസ്, മതമൈത്രി നേതാക്കന്മാരായ കെ. എ നൗഷാദ്, അഡ്വക്കേറ്റ് രാജേഷ് രാജൻ, ബിനോയ് മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...