Connect with us

Hi, what are you looking for?

CRIME

നഗരത്തിലെ പ്രധാന പണമിടപാട് സ്ഥാപനത്തിൽ ആദായ നികുതി വകുപ്പിൻ്റെ മിന്നൽ പരിശോധന.

കോതമംഗലം : നഗരത്തിലെ പ്രധാന പണമിടപാട് സ്ഥാപനമായ ക്യാപിറ്റൽ ഫിൻസേർവ് ലിമിറ്റഡിൻ്റെ കോതമംഗലം , മൂവാറ്റുപുഴ ഓഫീസുകളിൽ ആദായ നികുതി വകുപ്പിൻ്റെ മിന്നൽ പരിശോധന. കോതമംഗലം പൊലിസ് സ്റ്റേഷന് സമീപമുള്ള പ്രധാന ഓഫീസായ ക്യാപിറ്റൽ ഇൻവെസ്റ്റുമെൻ്റസ് ഗോൾഡ് ട്രി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ബുധൻ രാവിലെ തുടങ്ങിയ റെയ്ഡ് രാത്രിയായിട്ടും തുടരുകയാണ്. കോതമംഗലം കോളേജ് റോഡിലെ ക്യാപിറ്റൽ ക്രെഡിറ്റ് കോർപ്പറേഷൻ ഓഫീസിലും , മൂവാറ്റുപുഴ ഓഫീസിലും എം ഡി യുടെ കോതമംഗലത്തെ വസതിയിലും സമാന്തരമായി റെയ്ഡ് നടക്കുകയാണ്. കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസിലെ എട്ട് പേര് അടങ്ങുന്ന ഉദ്യോഗ സംഘമാണ് പരിശോധന നടത്തുന്നത്. തൃശൂരിലെ പണമിടപാടകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്ന് സൂചനയുണ്ട്.

You May Also Like