കോതമംഗലം : കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയുടേയും കാര്‍ക്കിനോസ് സംഘടനയുടേയും സഹകരണത്തോടെ മുന്‍ മന്ത്രി ടി.യു. കുരുവിള നടപ്പാക്കുന്ന കാന്‍സര്‍ നിര്‍മാര്‍ജന പദ്ധിയുടെ താലൂക്ക്തല ഉദ്ഘാടനം ടി.യു. കുരുവിള നിര്‍വഹിച്ചു. താലൂക്കിലെ വാര്‍ഡ്തോറും പരിശോധന നടത്തി രോഗികളെ കണ്ടെത്തി കുറഞ്ഞചെലവില്‍ ചികത്സ ലഭ്യമാക്കുന്ന പദ്ധതിയാണെന്ന് കുരുവിള പറഞ്ഞു. കാന്‍സര്‍ കണ്ടുപിടിക്കുന്നതിന് ഒരാള്‍ക്ക് 3000 രൂപയുടെ ടെസ്റ്റാണ് നടത്തുന്നത്. ഇതിന്റെ ആദ്യഗഡു ഡോ. മോനി എബ്രാഹാമിന് കൈമാറി. ആദ്യഘട്ടില്‍ 200 പേരുടെ ടെസ്റ്റിനാണ് സ്പോണ്സര് ചെയ്തിരിക്കുന്നത്.
30 പേര്‍ക്ക് കൊവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. ആളുകള്‍ക്ക് പ്രചോദനത്തിനായി ആദ്യ ടെസ്റ്റിന് ടി.യു. കുരുവിള വിധേയനായി. നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി അധ്യക്ഷനായി. തിരുവനന്തപുരം ആര്.സി.സി. മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രാംദാസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍, സി.എ. ബേബി, കെ.എ. നൗഷാദ്, എ.ജി. ജോര്‍ജ്, എ.ടി. പൗലോസ്, മനോജ് ഇഞ്ചൂര്‍, ഷിബു തെക്കുംപുറം, ഷിബു കുര്യാക്കോസ്, ജോമി തെക്കേക്കര, ജോര്‍ജ് അമ്പാട്ട്, വി.സി. ചാക്കോ, ഡോ. എന്‍.യു. അഞ്ജിലി, റിന്‍സ് റോയി എന്നിവര്‍ പ്രസംഗിച്ചു.